യുകെയില്‍ കനേഡിയന്‍ പൗരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ തീവ്രവാദകുറ്റത്തിന് ശിക്ഷിക്കപ്പെട്ടതായി ആര്‍സിഎംപി. എഡ്മന്റണ്‍ സ്വദേശിയായ ഖാലിദ് ഹുസൈന്‍, ബ്രിട്ടീഷ് പൗരനായ അന്‍ജെം ചൗദരി എന്നിവരാണ് ബ്രിട്ടനിലെ തീവ്രവാദ നിയമപ്രകാരം ചൊവ്വാഴ്ച ശിക്ഷിപ്പെട്ടത്. അല്‍-മുഹാജിറൗണ്‍(ALM) എന്ന പേരില്‍ അറിയപ്പെടുന്ന ഇസ്ലാമിക് തിങ്കേഴ്‌സ് സൊസൈറ്റി(ഐടിഎസ്) എന്ന ഗ്രൂപ്പുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഓപ്പറേഷനില്‍ കണ്ടെത്തിയതായി ഏജന്‍സി പറഞ്ഞു. മുന്‍ എഎല്‍എം അംഗങ്ങള്‍ക്ക് യുകെയിലെ ഭീകരാക്രമണ പദ്ധതികളുമായി ബന്ധമുണ്ടെന്ന് ആര്‍സിഎംപി പ്രസ്താവനയില്‍ പറയുന്നു.
മൂന്ന് വര്‍ഷത്തെ അന്വേഷണത്തിനിടയില്‍ ലണ്ടനില്‍ താമസിക്കുന്ന അന്‍ജെം ചൗധരിയില്‍ നിന്നും ആഗോളതലത്തില്‍ ഐടിഎസ്/ എഎല്‍എം വിവരങ്ങള്‍ ഹുസൈന്‍ പങ്കിടുന്നതായി സ്ഥിരീകരിച്ചുവെന്ന് ആര്‍സിഎംപി വ്യക്തമാക്കി. 2016 ല്‍ യുകെയിലെ തീവ്രവാദ നിയമപ്രകാരം ചൗധരി ശിക്ഷിക്കപ്പെട്ടു. തീവ്രവാദ സംഘടനയായ ഐഎസിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അഞ്ചര വര്‍ഷത്തേക്ക് ജയിലില്‍ ആയിരുന്നു.
2023 ജൂണില്‍ എഡ്മന്റണില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് പോകാന്‍ ഹുസൈന്‍ പദ്ധതിയിട്ടിരുന്നതായി ആര്‍സിഎംപിക്ക് വിവരം ലഭിച്ചു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.