ആല്‍ബെര്‍ട്ടയില്‍ താമസിക്കുന്ന പകുതിയോളം പേരും പാപ്പരത്തത്തിലാണെന്ന് അക്കൗണ്ടിംഗ് കമ്പനിയായ എംഎന്‍പി ലിമിറ്റഡിന്റെ റിപ്പോര്‍ട്ട്. കണ്‍സ്യൂമര്‍ ഡെറ്റ് ഇന്‍ഡെക്‌സ് കമ്പനി പുറത്തിറക്കി. ആല്‍ബെര്‍ട്ടയില്‍ 47 ശതമാനം പേരും സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്നും 200 ഡോളറില്‍ താഴെ മാത്രം പണമേ കയ്യിലുണ്ടായിരുന്നുള്ളൂവെന്നും പ്രതികരിച്ചു. കഴിഞ്ഞ പാദത്തേക്കാള്‍ 13 ശതമാനം പോയിന്റ് കൂടുതലാണ്. പ്രവിശ്യയില്‍ പ്രതികരിച്ചവരില്‍ മൂന്നിലൊന്ന് പേര്‍ ബില്ലുകളും കടങ്ങളും മറ്റ് പേയ്‌മെന്റുകളും കവര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് പറയുന്നു.
ആല്‍ബെര്‍ട്ടയില്‍ പ്രതികരിച്ചവരില്‍ 67 ശതമാനം പേര്‍ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് കുറയ്‌ക്കേണ്ടത് അത്യാവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. 58 ശതമാനം പേര്‍ സാമ്പത്തിക ആശ്വാസം നല്‍കുന്നതിന് പലിശ നിരക്കുകള്‍ പെട്ടെന്ന് കുറയില്ലെന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് മുമ്പ് പലിശ നിരക്ക് വളരെയധികം കുറയേണ്ടതുണ്ടെന്നും ആശങ്ക പ്രകടിപ്പിച്ചു.