ബാക്ടീരിയ സാന്നിധ്യം: ബേബി ഗൗര്‍മെ ഫുഡ്‌സ് കമ്പനിയുടെ ബനാന റയ്‌സിന്‍ ഓട്ട്മീല്‍ കാനഡയില്‍ പിന്‍വലിച്ചു 

By: 600002 On: Jul 23, 2024, 11:05 AM

 


ആരോഗ്യത്തിന് അപകടകരമായ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ബേബി ഗൗര്‍മെ ഫുഡ്‌സ് കമ്പനിയുടെ ഓര്‍ഗാനിക് ഹോള്‍ ഗ്രെയിന്‍ ബേബി സെറീല്‍ എന്ന ബനാന റെയ്‌സിന്‍ ഓട്ട്മീല്‍ രാജ്യവ്യാപകമായി കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി തിരിച്ചുവിളിച്ചു. ക്രോണോബാക്റ്റര്‍ ബാക്ടീരിയ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് എല്ലാ ഇന്‍-സ്‌റ്റോര്‍, ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍മാരില്‍ നിന്നും അടിയന്തരമായി ഉല്‍പ്പന്നം പിന്‍വലിച്ചത്. 

ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ രക്തപ്രവാഹം, കേന്ദ്ര നാഡീവ്യൂഹം, കുടല്‍ എന്നിവയില്‍ ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാല്‍ഗറി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ബേബി ഗൗര്‍മെ ഫുഡ്‌സ്. അതേസമയം ഇതുവരെ ഉല്‍പ്പന്നവുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നും ആരെങ്കിലും ഉല്‍പ്പന്നം വാങ്ങിയിട്ടുണ്ടെങ്കില്‍ ഉടന്‍ നശിപ്പിച്ച് കളയണമെന്നും കമ്പനി വ്യക്തമാക്കി.