ഉയര്‍ന്ന താപനിലയും ശക്തമായ കാറ്റും കാട്ടുതീ വ്യാപനം ശക്തമാക്കിയതിനാല്‍ ആല്‍ബെര്‍ട്ടയിലെ ദേശീയ ഉദ്യാനമായ ജാസ്പര്‍ നാഷണല്‍ പാര്‍ക്കില്‍ ഒഴിപ്പിക്കല്‍ ഉത്തരവ് പ്രഖ്യാപിച്ചു. സന്ദര്‍ശകരോടും ക്യാമ്പ് അംഗങ്ങളോടും താമസക്കാരോടും സ്ഥലത്ത് നിന്നും ഒഴിയണമെന്ന് മുന്നറിയിപ്പ് നല്‍കി. നഗരത്തിന് തെക്ക് ഭാഗത്തായി കാട്ടുതീ പടര്‍ന്നിട്ടുണ്ടെന്ന അറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആല്‍ബെര്‍ട്ട എമര്‍ജന്‍സി അലേര്‍ട്ട് നല്‍കി.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ കാട്ടുതീ കമ്മ്യൂണിറ്റിയിലേക്ക് പടരുമെന്നും ഇതിന് എല്ലാവരും പ്രദേശത്ത് നിന്നും ഒഴിഞ്ഞുപോകണമെന്നും അറിയിപ്പില്‍ പറയുന്നു. കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി ജാസ്പര്‍ നാഷണല്‍ പാര്‍ക്ക് ഫെയ്‌സ്ബുക്ക് പേജും മുനിസിപ്പാലിറ്റി ഓഫ് ജാസ്പര്‍ പേജും പരിശോധിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.