ജോ ബൈഡന്‍ പിന്മാറിയതോടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് കാനഡയുമായി അടുത്ത ബന്ധമുണ്ട്. കമലാ ഹാരിസ് കുട്ടിക്കാലത്തിന്റെ ഒരു ഭാഗം കാനഡയിലാണ് ചെലവഴിച്ചത്. 1970-80 കാലഘട്ടത്തില്‍ വെസ്റ്റ്മൗണ്ടില്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ മോണ്‍ട്രിയലിലാണ് കമലാഹാരിസ് താമസിച്ചിരുന്നത്. കമലാ ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്‍ അക്കാലത്ത് മക്ഗില്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപികയായിരുന്നു.
മോണ്‍ട്രിയലില്‍ തന്റെ കൗമാരക്കാലം ചെലവഴിച്ചതിന്റെ അനുഭവങ്ങളും ഓര്‍മ്മകളും 2021 ല്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായുള്ള കൂടിക്കാഴ്ചയില്‍ കമലാ ഹാരിസ് പങ്കുവെച്ചിരുന്നു. വാഷിംഗ്ടണ്‍ ഡിസിയില്‍ ഹൊവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഉന്നതപഠനത്തിനായി മടങ്ങുന്നതിന് മുമ്പ് അഞ്ച് വര്‍ഷം കമലാ ഹാരിസ് മോണ്‍ട്രിയലില്‍ ചെലവഴിച്ചു.