മെറ്റല്‍ ഫൈബര്‍ സാന്നിധ്യം:  കോസ്റ്റ്‌കോയിലും വാള്‍മാര്‍ട്ടിലും വില്‍ക്കുന്നതുള്‍പ്പെടെയുള്ള ചില വൈറ്റമിനുകള്‍ തിരിച്ചുവിളിച്ചു 

By: 600002 On: Jul 23, 2024, 7:30 AM

 

മെറ്റല്‍ ഫൈബര്‍ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കോസ്റ്റ്‌കോയിലും വാള്‍മാര്‍ട്ടിലും വില്‍ക്കുന്നതുള്‍പ്പെടെയുള്ള ചില വൈറ്റമിനുകള്‍ ഹെല്‍ത്ത്കാനഡ തിരിച്ചുവിളിച്ചു. കോസ്റ്റ്‌കോയില്‍ വില്‍ക്കുന്ന കിര്‍ക്ക്‌ലാന്‍ഡ് സിഗ്നേച്ചര്‍, വാള്‍മാര്‍ട്ട്, ഷോപ്പേഴ്‌സ് ഡ്രഗ്‌സ് തുടങ്ങിയ രാജ്യത്തുടനീളമുള്ള റീട്ടെയ്‌ലര്‍മാര്‍ വില്‍ക്കുന്ന വെബ്ബര്‍ നാച്വറല്‍സ് പോലുള്ള നിരവധി ബ്രാന്‍ഡുകള്‍ തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുന്നു. 

തിരിച്ചുവിളിച്ച ബ്രാന്‍ഡുകളില്‍ ഏതെങ്കിലും ഉല്‍പ്പന്നം കൈവശമുള്ളവര്‍ ഇനി അത് ഉപയോഗിക്കരുതെന്നും ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡറെ സമീപിച്ച് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യണമെന്ന് ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്‍കി. ആശങ്കയുള്ള ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡുമായി ബന്ധപ്പെടാം. എന്തെങ്കിലും പാര്‍ശ്വഫലങ്ങളോ ആശങ്കകളോ ഉണ്ടെങ്കില്‍ ഹെല്‍ത്ത് കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. 

തിരിച്ചുവിളിച്ച ബ്രാന്‍ഡുകള്‍ ഏതൊക്കെയെന്ന് അറിയാനും മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്കും https://recalls-rappels.canada.ca/en എന്ന ലിങ്ക് സന്ദര്‍ശിക്കുക.