ബര്‍ലിന്‍: രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് പുതിയ പദ്ധതിയുമായി ജർമനി. ഇതിന്‍റെ ഭാഗമായി രാജ്യം ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ ആകർഷിക്കാനാണ് നോക്കുന്നത്.
2035 ഓടെ ജർമനിക്ക് ഏഴ് ദശലക്ഷം തൊഴിലാളികളുടെ ആവശ്യമുണ്ട്. ഇതര തൊഴിലാളികള്‍ക്കുള്ള യൂറോപ്യൻ യൂണിയൻ നിയമങ്ങളിലും ജർമനി ഇളവ് വരുത്തിയിട്ടുണ്ട്. ഉയർന്ന വിദ്യാഭ്യാസം നേടിയ ഇന്ത്യക്കാർക്ക് ജർമനിയിലേക്ക് കുടിയേറാൻ ഇത് വഴിയൊരുക്കും എന്ന് ജർമൻ തൊഴില്‍ മന്ത്രി ഹുബെർട്ടസ് ഹെയ്ല്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട്, ഇനി നടക്കാൻ പോകുന്ന ജർമൻ – ഇന്ത്യൻ ഗവണ്‍മെന്‍റ് കണ്‍സള്‍ട്ടേഷനില്‍ ഇന്ത്യൻ സ്കില്‍ഡ് വർക്കർ സ്ട്രാറ്റജി അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബർലിൻ സർവകലാശാല ഇന്ത്യൻ പങ്കാളി സഹകരണം
ബർലിനിലെ ഫ്രീ യൂണിവേഴ്സിറ്റിക്ക് ഇന്ത്യയുമായി ദീർഘകാല ഗവേഷണവും അധ്യാപന സഹകരണവുമുണ്ട്. 2008 മുതല്‍ ന്യൂഡല്‍ഹിയിലെ അവരുടെ ലെയ്‌സണ്‍ ഓഫീസ് ഈ സഹകരണങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു.