കേരള അസോസിയേഷൻ അർദ്ധ വാർഷിക ജനറൽ ബോഡി യോഗം ജൂലൈ 28

By: 600084 On: Jul 22, 2024, 5:27 PM

പി പി ചെറിയാൻ, ഡാളസ് 

ഡാളസ് :കേരള അസോസിയേഷൻ്റെ അർദ്ധ വാർഷിക ജനറൽ ബോഡി യോഗം 2024 ജൂലൈ 28, ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 3:30 ന് നടക്കും. പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അദ്ധ്യക്ഷതയിൽ  കേരള അസോസിയേഷൻ ഹാളിൽ (3821 Broadway Blvd, Garland, TX, 75043). നടക്കുന്ന അർദ്ധ വാർഷിക പൊതുയോഗത്തിൽ എല്ലാ അംഗങ്ങളും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് മഞ്ജിത്ത് കൈനിക്കര (സെക്രട്ടറി) അഭ്യർത്ഥിച്ചു.

അജണ്ട

1. അർദ്ധവർഷ റിപ്പോർട്ട്
2. അർദ്ധവർഷ അക്കൗണ്ട് അപ്ഡേറ്റുകൾ
3. വരാനിരിക്കുന്ന ഇവൻ്റുകൾ സംബന്ധിച്ച അപ്‌ഡേറ്റുകൾ

കൂടുതൽ വിവരങ്ങൾക്കു മഞ്ജിത്ത് കൈനിക്കര-972 679 8555