ഡാളസ് സെൻറ് പോൾസ് മാർത്തോമ്മാ ചർച്ച് വാർഷിക കൺവെൻഷനും ഇടവക ദിന ആഘോഷവും ജൂലൈ 26 മുതൽ

By: 600084 On: Jul 22, 2024, 5:20 PM

പി പി ചെറിയാൻ, ഡാളസ് 

ഡാളസ് : സെൻറ്  പോൾസ് മാർത്തോമ്മാ ചർച്ച്, ഡാളസ് വാർഷിക കൺവെൻഷനും (വെള്ളിയും ശനിയാഴ്ചയും 6:30 P.M ) 36-മത് ഇടവക ദിന ആഘോഷവും ജൂലൈ 26 മുതൽ  28 വരെ നടക്കുന്നതാണ്. മലങ്കര യാക്കോബായ സുറിയാനി സഭ അഭിവന്ദ്യ സഖറിയാസ് മോർ ഫിലോക്സിനോസ് മെത്രാപ്പോലീത്തയാണ് മുഖ്യാഥിതി.

വെരി റവ. സ്കറിയ എബ്രഹാം  ശനിയാഴ്ച രാവിലെ  10:00 നും ഞായറാഴ്ച രാവിലെ 9.30-നും വിശുദ്ധ കുർബാനക്കു മുഖ്യ കാർമീകത്വം വഹിക്കും. ഞായറാഴ്ച വിശുദ്ധ കുർബാനക്കു ശേഷം  പാരിഷ് ദിനാചരണവും നടക്കും. എല്ലാവരെയും കൺവെൻഷനിലേക്കും ക്ഷണിക്കുന്നതായി റവ. ഷൈജു സി ജോയ്.

കൂടുതൽ വിവരങ്ങൾക്കു സെക്രട്ടറി അജു മാത്യു 214 554 2610, ട്രസ്റ്റി എബി തോമസ്  214 727 4684