മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ രാവിലെ 11 മണിക്ക് പാർലമെൻ്റിൽ അവതരിപ്പിക്കും. ഈ വർഷം, ഇന്ത്യയുടെ ചരിത്രത്തിൽ തുടർച്ചയായി ഏഴ് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിർമ്മല സീതാരാമൻ മാറും. ഇതോടെ, തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചു എന്നുള്ള, മുൻ ധനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡ് നിർമല സീതാരാമൻ മറികടക്കും.