പല കനേഡിയന്‍ വ്യവസായങ്ങളിലും താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ ഡിമാന്‍ഡ് വര്‍ധിക്കുകയാണെന്ന് എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് കാനഡ(ഇഎസ്ഡിസി) റിപ്പോര്‍ട്ട്. കാനഡയില്‍ ജോലി ചെയ്യാന്‍ അംഗീകരിച്ച വിദേശ തൊഴിലാളികളുടെ(ടിഎഫ്ഡബ്ല്യു) എണ്ണം അഞ്ച് വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഇരട്ടിയായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ല്‍ തൊഴിലുടമകള്‍ക്ക് 239,646 വിദേശ തൊഴിലാളികളെ ജോലിക്കായി അനുവദിച്ചു. എന്നാല്‍ 2018 ല്‍ 108,988 ആയിരുന്നു.
ക്ലോസ്ഡ് വര്‍ക്ക് പെര്‍മിറ്റുകളില്‍ കാനഡയില്‍ പ്രവര്‍ത്തിക്കുന്ന TFW കളെ മാത്രമേ ഈ ഡാറ്റ പ്രതിഫലിപ്പിക്കുന്നുള്ളൂ. ഇവര്‍ക്ക് ലേബര്‍ മാര്‍ക്കറ്റ് ഇംപാക്ട് അസസ്‌മെന്റ്(LMIA) ആവശ്യമുണ്ട്. ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം വര്‍ധിച്ചതിനാല്‍ കാനഡയില്‍ ജോലി ചെയ്യുന്ന വിദേശ പൗരന്മാരുടെ എണ്ണം ഇപ്പോഴും കൂടുതലാണ്.
2018 നും 2023 നും ഇടയില്‍ പത്തോളം തൊഴില്‍ മേഖലകളില്‍ TFW കളുടെ ഡിമാന്‍ഡ് വര്‍ധിച്ചു. നഴ്‌സ് എയ്ഡ്, പേഷ്യന്റ് സര്‍വീസ് അസോസിയേറ്റ്‌സ്, ഫുഡ് കൗണ്ടര്‍ അറ്റന്റഡന്റ്‌സ്, കിച്ചണ്‍ ഹെല്‍പ്പേഴ്‌സ്, കണ്‍സ്ട്രക്ഷന്‍ ട്രേഡ്‌സ്, ലൈറ്റ് ഡ്യൂട്ടി ക്ലീനേഴ്‌സ്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്‌സ് തുടങ്ങിയ മേഖലകളില്‍ താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.