സറേയില്‍ ബിയര്‍ ക്രീക്ക് ഏരിയയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ അപരിചിതന്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി ആര്‍സിഎംപി അറിയിച്ചു. ഇയാളെ തിരിച്ചറിയാനും വിവരങ്ങള്‍ പങ്കുവയ്ക്കാനും പൊതുജനങ്ങളോട് പോലീസ് അഭ്യര്‍ത്ഥിച്ചു.
ജൂലൈ 20ന് പുലര്‍ച്ചെ 3 മണിക്ക് 91 അവന്യൂവിലെ വീട്ടിലാണ് ലൈംഗികാതിക്രമം നടന്നതെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി തന്നെ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയാണെന്ന് പോലീസില്‍ യുവതി മൊഴി നല്‍കി. യുവതി നിലവിളിച്ചതോടെ പ്രതി ഓടിരക്ഷപ്പെട്ടു. സൗത്ത് ഏഷ്യന്‍ വംശജനാണ് ഇയാളെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് പറയുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 604-599-0502 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിക്കുന്നു.