കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അവധിക്കാലം ആഘോഷിക്കുന്നത് ബ്രിട്ടീഷ് കൊളംബിയയില്‍. ഓഗസ്റ്റ് 1 വരെ കുടുംബത്തോടൊപ്പം ട്രൂഡോ പ്രവിശ്യയിലുണ്ടാകും. എന്നാല്‍ ബീസിയില്‍ എവിടെയാണെന്ന് താമസിക്കുന്നതെന്നോ സമയം ചെലവഴിക്കുന്നതെന്നോ വ്യക്തമാക്കിയിട്ടില്ല. മുമ്പ് ട്രൂഡോയുടെ അവധിക്കാല യാത്രകള്‍ വിവാദമായ പശ്ചാത്തലത്തിലാണ് കൂടുതല്‍ വെളിപ്പെടുത്തലുകളൊന്നും നടത്താത്തത്.
സര്‍ക്കാരിന്റെ ചെലവില്‍ അവധിക്കാലം ആഘോഷിച്ചുവെന്നും വന്‍ തുകയാണ് അവധിക്കാലം ചെലവഴിക്കാന്‍ ഉപയോഗിച്ചതെന്നും വിമര്‍ശനങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ന്നിരുന്നു.
ഇത്തവണ ട്രൂഡോ ആവശ്യാനുസരണം സര്‍ക്കാര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുമെന്നും വിമാന ടിക്കറ്റ് റീഇംബേഴ്‌സ് ചെയ്യുമെന്നും സര്‍ക്കാര്‍ വക്താവ് മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. കുടുംബത്തിന്റെ താമസം, മറ്റ് ചെലവുകള്‍ എന്നിവയെല്ലാം ട്രൂഡോ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സമ്മര്‍സീസണിലും ട്രൂഡോ അവധിക്കാലം ചെലവഴിച്ചത് ബീസിയിലായിരുന്നു. 2022 ല്‍ കോസ്റ്റാറിക്കയിലായിരുന്നു അവധിക്കാലാഘോഷം.