ടെന്നസിയില്‍ ഐഫോണിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ 12 വയസ്സുകാരി കസിനായ എട്ട് വയസ്സുകാരിയെ ശ്വാസം മുട്ടിച്ചു കൊന്നു. പെണ്‍കുട്ടിക്കെതിരെ കൊലക്കുറ്റം ചുമത്തി. ഐഫോണിനെ ചൊല്ലി ഇവര്‍ വഴക്കിട്ടിരുന്നതായി അടുത്ത ബന്ധു പറഞ്ഞു. ജൂലൈ 15 നാണ് സംഭവം. കിടപ്പുമുറിക്കുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ 12കാരി ശ്വാസംമുട്ടിച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പട്ടണത്തിന് പുറത്ത് നിന്നും മുത്തശ്ശിയോടൊപ്പം താമസിക്കാന്‍ വന്നതായിരുന്നു പെണ്‍കുട്ടികള്‍. ഇവര്‍ ഇവിടെവെച്ച് ഐഫോണിനെ ചൊല്ലി വഴക്കിട്ടിരുന്നുവെന്ന് ബന്ധു പോലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി. പ്രായപൂര്‍ത്തിയായവരോ പ്രായപൂര്‍ത്തിയാകാത്തവരോ ചെയ്ത ഏറ്റവും അസ്വസ്ഥജനകമായ ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഒന്നാണിതെന്ന് ഗിബ്‌സണ്‍ ഡിസ്ട്രിക്റ്റ് അറ്റോണി ഫെഡ്രറിക് എഗി പറഞ്ഞു. ഈ മാസം അവസാനം 13 വയസ്സ് തികയുന്ന പെണ്‍കുട്ടിയെ കോടതിയില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ താന്‍ ജഡ്ജിയോട് അപേക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കടുത്ത ശിക്ഷ തന്നെ പെണ്‍കുട്ടിക്ക് ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.