ന്യൂഫൗണ്ട്‌ലാന്‍ഡില്‍ ഇറാനിയന്‍ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളില്‍ കണ്ടെത്തി

By: 600002 On: Jul 22, 2024, 7:58 AM

 

ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോറില്‍ 33 കാരിയായ ഇറാനിയന്‍ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളില്‍ കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ച സെന്റ് ജോണ്‍സിലെ വാട്ടര്‍ സ്ട്രീറ്റ് ഏരിയയിലാണ് സംഭവമുണ്ടായതെന്ന് റോയല്‍ ന്യൂഫൗണ്ട്‌ലാന്‍ഡ് കോണ്‍സ്റ്റാബുലറി പറഞ്ഞു. മെയ് 15 നാണ് യുവതി കാനഡയിലെത്തിയത്. 

മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുണ്ടെന്ന് ചീഫ് മെഡിക്കല്‍ എക്‌സാമിനര്‍ പറയുന്നു. ജൂലൈ 10 ന് ഉച്ചയ്ക്ക് പ്രദേശത്തെ ഒരു ഒഴിഞ്ഞ സ്ഥലത്ത് വെച്ചാണ് സ്യൂട്ട്‌കേസ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് മരണപ്പെട്ട ഇറാന്‍ പൗരനായ യുവതിയുടെ ഭര്‍ത്താവാണ് മുഖ്യപ്രതിയെന്ന് കരുതുന്നതായും ആര്‍എന്‍സി ഓഫീസര്‍ പറഞ്ഞു. യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിന് ഒരു ദിവസം മുമ്പാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണോ ആത്മഹത്യയാണോയെന്നത് സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മരണത്തിന് മുമ്പുള്ള ഇവരുടെ യാത്രകളെക്കുറിച്ചുള്ള അന്വേഷണത്തിലാണ്. ഇതിനിടയില്‍ സ്യൂട്ട്‌കേസ് വലിച്ചുകൊണ്ടുപോകുന്ന ആളുടെ ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. അന്വേഷണത്തില്‍ പൊതുജനങ്ങളുടെ സഹായവും പോലീസ് അഭ്യര്‍ത്ഥിച്ചു.