വെസ്‌റ്റേണ്‍ കാനഡയില്‍ ഏറ്റവും വേഗത്തില്‍ ഭവന വില വര്‍ധിക്കുന്നത് എഡ്മന്റണിലെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Jul 20, 2024, 6:25 PM

 

വെസ്‌റ്റേണ്‍ കാനഡയില്‍ ഏറ്റവും വേഗത്തില്‍ ഭവന വില ഉയരുന്ന നഗരം എഡ്മന്റണ്‍ ആണെന്ന് റിയല്‍ എസ്റ്റേറ്റ് റിപ്പോര്‍ട്ട്. ആല്‍ബെര്‍ട്ടയുടെ തലസ്ഥാന നഗരത്തിലെ ഭവന വില്‍പ്പന 9.8 ശതമാനം വര്‍ധിച്ചതായി റിയല്‍ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമായ സൂകാസ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം ആദ്യ ആറ് മാസങ്ങളില്‍ എഡ്മന്റണിലെ സിംഗിള്‍ ഫാമിലി വീടിന്റെ ബെഞ്ച്മാര്‍ക്ക് വില 421,000 ഡോളറില്‍ നിന്ന് 462,100 ഡോളറായി ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

എഡ്മന്റണ്‍, വിന്നിപെഗ്, സസ്‌കറ്റൂണ്‍ തുടങ്ങിയ പ്രയറി നഗരങ്ങള്‍ കാനഡയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും വീടുകളുടെ വില താരതമ്യേന താങ്ങാനാകുന്നതാണെന്നും 500,000 ഡോളറില്‍ താഴെയാണെന്നും സൂകാസ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.