ക്ലെയിം ചെയ്യാത്ത പണവും പ്രോപ്പര്‍ട്ടിയും തിരികെ നല്‍കാന്‍ ആല്‍ബെര്‍ട്ട 

By: 600002 On: Jul 20, 2024, 2:43 PM

 

154 മില്യണ്‍ ഡോളര്‍ വരുന്ന ക്ലെയിം ചെയ്യപ്പെടാത്ത പണത്തിന്റെയും പ്രോപ്പര്‍ട്ടിയുടെയും യഥാര്‍ത്ഥ ഉടമകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആല്‍ബെര്‍ട്ട. പണം, ചെക്കുകള്‍, മണി ഓര്‍ഡറുകള്‍ എന്നിവയുള്‍പ്പെടെ പ്രവിശ്യയിലെ ക്ലെയിം ചെയ്യപ്പെടാത്ത പ്രോപ്പര്‍ട്ടി രജിസ്ട്രി ഹൗസുകളില്‍ നഷ്ടപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്തതായാണ് റിപ്പോര്‍ട്ട്. 2023 ല്‍ രജിസ്ട്രി 650 പേര്‍ക്ക് 1.4 മില്യണ്‍ ഡോളറിന്റെ പ്രോപ്പര്‍ട്ടിയാണ് തിരികെ നല്‍കി. നിലവില്‍ ഏകദേശം 350,000 ഇനങ്ങള്‍ ക്ലെയിം ചെയ്യപ്പെടാതെ അവശേഷിക്കുന്നു. ഇതില്‍ 850,000 ത്തിലധികം വിലയുള്ള ഇനങ്ങളുണ്ട്. ക്ലെയിം ചെയ്താല്‍ ആല്‍ബെര്‍ട്ടയ്ക്ക് പുതിയ പേഔട്ട് റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. 

2008 ല്‍ ആരംഭിച്ചതിന് ശേഷം രജിസ്ട്രി 8,500 ലധികം ഉടമകള്‍ക്ക് 13.8 മില്യണ്‍ ഡോളര്‍ വിലയുള്ള പ്രോപ്പര്‍ട്ടി തിരികെ നല്‍കി. ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍, പണമല്ലാതെയുള്ള വേതനം, ഇനാക്റ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് അക്കൗണ്ട് എന്നിവടങ്ങളില്‍ നിന്നാണ് ഫണ്ടുകള്‍ വരുന്നത്. 

അണ്‍ക്ലെയിംഡ് പേഴ്‌സണല്‍ പ്രോപ്പര്‍ട്ടി ആന്‍ഡ് വെസ്റ്റഡ് പ്രോപ്പര്‍ട്ടി ആക്ടിന് കീഴിലാണ് ആല്‍ബെര്‍ട്ടയുടെ അണ്‍ക്ലെയിംഡ് പ്രോപ്പര്‍ട്ടി പ്രോഗ്രാം പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ അറിയാന്‍ മിസ്സിംഗ്മണി ഡോട്ട് കോം സന്ദര്‍ശിക്കുക.