പുതിയ ആഢംബര കോണ്ടോ അപ്പാര്‍ട്ട്‌മെന്റിന്റെ ചെലവ് നികത്താന്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് വില്‍ക്കാനൊരുങ്ങി ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ 

By: 600002 On: Jul 20, 2024, 1:18 PM

 


ഒന്‍പത് മില്യണ്‍ ഡോളറിന് അടുത്തിടെ വാങ്ങിയ പുതിയ ആഢംബര കോണ്ടോ അപ്പാര്‍ട്ട്‌മെന്റിന്റെ ചെലവ് നികത്താന്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ തങ്ങളുടെ ഒരു അപ്പാര്‍ട്ട്‌മെന്റ് വില്‍ക്കുകയാണെന്ന് ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ അറിയിച്ചു. കനേഡിയന്‍ ഗവണ്‍മെന്റിന് മാന്‍ഹട്ടനില്‍ പാര്‍ക്ക് അവന്യു ബില്‍ഡിംഗില്‍ രണ്ട് അപ്പാര്‍ട്ട്‌മെന്റുകളുണ്ട്. ഇതിലൊന്ന് നിലവില്‍ ന്യൂയോര്‍ക്കിലെ കോണ്‍സെല്‍ ജനറലിന്റെ ഔദ്യോഗിക വസതിയായി ഉപയോഗിക്കുകയാണ്. യുഎന്നിലെ കാനഡയുടെ അംബാസഡറായ ബോബ് റേയാണ് രണ്ടാമത്തെ അപ്പാര്‍ട്ട്‌മെന്റ് ഉപയോഗിക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് വില്‍പ്പനയ്ക്ക് തയാറായിരിക്കുന്നതെന്ന് ഗ്ലോബല്‍ അഫയേഴ്‌സ് പറയുന്നു. എന്നാല്‍ ലിസ്റ്റ് ചെയ്ത വില എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. 

പഴയ യൂണിറ്റ് കോഡ് പാലിക്കാത്തതും ഡിപ്പാര്‍ട്ട്‌മെന്റിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമാണ് പുതിയ കോണ്ടോ വാങ്ങാനുള്ള കാരണമെന്ന് ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ വക്താവ് പറയുന്നു.