പ്രവിശ്യയിലുടനീളം ഒഴിവുള്ള തസ്തികകള്‍ നികത്താന്‍ ഡസന്‍ കണക്കിന് എമര്‍ജന്‍സി റൂം ഡോക്ടര്‍മാരെ നിയമിക്കാനുള്ള ശ്രമത്തിലാണ് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ്. ഇതിന്റെ ഭാഗമായി നഗരങ്ങളിലെയും പ്രദേശങ്ങളിലും ആശുപത്രികളില്‍ 39 ഓളം ഫുള്‍-ടൈം ഇആര്‍ ഫിസിഷ്യന്‍ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നതായി ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. ഇത്കൂടാതെ 29 റൂറല്‍ ഫാമിലി മെഡിസിന്‍ ഫിസിഷ്യന്മാരെയും റിക്രൂട്ട് ചെയ്യും. പ്രവിശ്യയിലുടനീളമുള്ള എമര്‍ജന്ഡസി റൂമുകളെ ഡോക്ടര്‍മാരുടെ കുറവ് സാരമായി ബാധിക്കുന്നതായി എഎച്ച് എസ് പറഞ്ഞു.
ഡോക്ടര്‍മാരുടെ ക്ഷാമം മൂലം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ സതേണ്‍ ആല്‍ബെര്‍ട്ടയിലെ ആശുപത്രികളില്‍ കാത്തിരിപ്പ് സമയം വര്‍ധിച്ചേക്കുമെന്ന് എഎച്ച്എസ് വ്യക്തമാക്കി. ജൂലൈ ആദ്യം മുതല്‍ പ്രവിശ്യയിലുടനീളമുള്ള ആശുപത്രികളില്‍ ആരോഗ്യ പരിചരണ സംവിധാനങ്ങള്‍ തടസ്സപ്പെടുമെന്നും താല്‍ക്കാലിക അടച്ചുപൂട്ടലുകള്‍ വേണ്ടിവരുമെന്നുമുള്ള 20 ഓളം അറിയിപ്പുകളാണ് എഎച്ച്എസ് പുറപ്പെടുവിച്ചത്.