ഹ്രസ്വകാലം വിദേശത്ത് താമസിച്ചതിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന കനേഡിയന്‍ പൗരന്മാരെ പുതിയ ഡ്രൈവര്‍മാരായി പരിഗണിച്ച് പുതിയ ഓട്ടോ ഇന്‍ഷുറന്‍സ് നിരക്കുകള്‍ നല്‍കേണ്ടി വരുന്നുവെന്ന് പരാതി. കാരണം ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ കാനഡയിലോ വിദേശത്തോ ഉള്ള അവരുടെ മുന്‍ ഡ്രൈവിംഗ് എക്‌സ്പീരിയന്‍സ് കണക്കിലെടുക്കുന്നില്ലെന്നതാണ് ഇതിന് കാരണം.
ഇത് ന്യായമല്ലെ് ഏഴ് വര്‍ഷം മുമ്പ് സൗദി അറേബ്യയിലെ ഓയില്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്തതിന് ശേഷം 2020 ല്‍ കാല്‍ഗറിയിലേക്ക് മടങ്ങിയ ലെസ്റ്റര്‍ ആല്‍ബെര്‍'്‌സ് എയാള്‍ പറയുു. കാനഡയിലേക്ക് തിരികെ മടങ്ങിയ താന്‍ വാഹന ഇന്‍ഷുറന്‍സ് എടുക്കാന്‍ ശ്രമിച്ചു. എാല്‍ ആദ്യം സമീപിച്ച രണ്ട് ഇന്‍ഷുറന്‍സ് കമ്പനികളും പ്രതിവര്‍ഷം ഏകദേശം 3500 ഡോളര്‍ അടയ്ക്കണമെ് ആവശ്യപ്പെ'തായി ആല്‍ബെര്‍ട്ട്‌സ് പറയുന്നു. കാനഡയില്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടില്ലെങ്കില്‍ കമ്പനികള്‍ പുതിയ ഡ്രൈവറായാണ് കണക്കാക്കുകയെന്ന് അദ്ദേഹം പറയുന്നു.
വിദേശത്ത് നിും മടങ്ങിവരു കനേഡിയന്‍ പൗരന്മാര്‍ക്ക് വ്യത്യസ്ത കമ്പനികള്‍ വ്യത്യസ്ത നിയമങ്ങളാണെ് ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡ( IBC) പറയുന്നു. ലൈസന്‍സ് നേടിയ വര്‍ഷങ്ങളും ഡ്രൈവിംഗ് എക്‌സ്പീരിയന്‍സും വ്യത്യസ്തമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ കണക്കാക്കുന്നു. എത്ര വര്‍ഷം ഏത് രാജ്യത്ത് താമസിച്ചുവെതും ആശ്രയിച്ചായിരിക്കും ഇന്‍ഷുറന്‍സ് നിരക്കുകള്‍ തീരുമാനിക്കുകയെും ഏജന്‍സി പറഞ്ഞു.