വളര്‍ത്തുനായയുമായി അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിന് പുതിയ നിയമങ്ങള്‍ 

By: 600002 On: Jul 19, 2024, 10:47 AM

 

അമേരിക്കയില്‍ വളര്‍ത്തുനായ്ക്കളുമായി പ്രവേശിക്കുന്നവര്‍ക്ക് പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നു. ഓഗസ്റ്റ് 1 മുതല്‍ ആരംഭിക്കുന്ന പുതിയ അമേരിക്കന്‍ അതിര്‍ത്തി നിയമപ്രകാരം വളര്‍ത്തുനായയുമായി അതിര്‍ത്തി കടക്കുന്നവര്‍ക്കെതിരെ നിരവധി നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. അമേരിക്കയിലേക്ക് കടക്കുന്ന നായ്ക്കള്‍ക്ക് മൈക്രോചിപ്പും മൃഗഡോക്ടര്‍ സൈന്‍ ചെയ്ത വാക്‌സിനേഷന്‍ രേഖയും ഉണ്ടായിരിക്കണം. കൂടാതെ ഉടമകള്‍ അതിര്‍ത്തിയില്‍ ഒന്നിലധികം ഫോമുകള്‍ പൂരിപ്പിച്ച് നല്‍കുകയും വേണം. 

പുതിയ നിയന്ത്രണങ്ങള്‍ അനുസരിച്ച് ആഗസ്റ്റ് 1 മുതല്‍ യുഎസ് ഇറക്കുമതി മാനദണ്ഡങ്ങള്‍ പാലിക്കാത്ത നായ്ക്കളുടെ ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇതിനാവശ്യമായ തുക ഈടാക്കും. ചിലപ്പോള്‍ നായ്ക്കള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. 

അതേസമയം, കനേഡിയന്‍ പൗരന്മാരെ സാരമായി ബാധിക്കുന്ന പുതിയ നിയന്ത്രണങ്ങളില്‍ ഫെഡറല്‍ സര്‍ക്കാര്‍ ഇളവ് തേടിയിട്ടുണ്ട്. ഈ നീക്കത്തില്‍ നിന്ന് യുഎസിനെ പിന്തിരിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ കനേഡിയന്‍ പൗരന്മാര്‍ അതിര്‍ത്തി കടക്കുമ്പോള്‍ കര്‍ശനമായ പുതിയ നിയമങ്ങള്‍ നേരിടേണ്ടി വരും. അതുപോലെ കാനഡയില്‍ നിന്നും അമേരിക്കയിലേക്ക് മടങ്ങുന്ന അമേരിക്കക്കാരും നിയമങ്ങള്‍ക്ക് വിധേയരായിരിക്കും.