ട്രൂഡോ സര്‍ക്കാരിന്റെ കീഴില്‍ സിവില്‍ സര്‍വീസ് രംഗം വളര്‍ച്ച കൈവരിച്ചു: റിപ്പോര്‍ട്ട് 

By: 600002 On: Jul 18, 2024, 7:32 PM

 


ട്രൂഡോ സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തെ ഭരണത്തിന്‍ കീഴില്‍ സിവില്‍ സര്‍വീസ് രംഗം വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. ഇതേ കാലയളവില്‍ രാജ്യത്തെ ജനസംഖ്യ 15 ശതമാനത്തില്‍ താഴെയാണ് വര്‍ധിച്ചത്. സിവില്‍ സര്‍വീസ് രംഗം 43 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചതെന്ന് ഫെഡറല്‍ ട്രഷറി ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 31 വരെ സര്‍ക്കാരിന്റെ പേറോളില്‍ 367,772 പേര്‍ ഉള്‍പ്പെടുന്നുവെന്ന് ഡാറ്റ സൂചിപ്പിക്കുന്നു. 2015 മാര്‍ച്ച് 31 ന് ഹാര്‍പ്പര്‍ കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തിലിരുന്ന അവസാന സാമ്പത്തിക വര്‍ഷം സിവില്‍ സര്‍വീസ് പോപ്പുലേഷന്‍ 257,034 ആയിരുന്നു. ഇത് പ്രതിവര്‍ഷം 3.6 ശതമാനത്തിലധികം വാര്‍ഷിക വളര്‍ച്ചാ നിരക്കാണ്. 

2021 ലും 2023 ലും സിവില്‍ സര്‍വീസ് ആറ് ശതമാനത്തിലേറെ വളര്‍ച്ച കൈവരിച്ചു. ട്രൂഡോ സര്‍ക്കാരിന് കീഴിലുള്ള സിവില്‍ സര്‍വീസിലെ വളര്‍ച്ച രാജ്യത്തിന്റെ എല്ലാ വകുപ്പുകളിലും എല്ലാ പ്രദേശങ്ങളിലും ഉണ്ട്. കാനഡ റെവന്യു ഏജന്‍സി പോലുള്ള ചില വകുപ്പുകളും അറ്റ്‌ലാന്റിക് കാനഡയിലെ ചില പ്രവിശ്യകളും മറ്റുള്ളവയേക്കാള്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.