കുളിക്കാത്തതിന്റെ പേരില്‍ ഭാര്യയെ അടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

By: 600007 On: Jul 18, 2024, 4:16 PM

കുളിക്കാത്തതിന്റെ പേരില്‍ ഭാര്യയെ മരക്കഷ്ണം കൊണ്ട് അടിച്ച് കൊലപ്പെടുത്തി. ഭാര്യ കുളിമുറിയില്‍ വഴുതി വീണതായാണ് 53കാരനായ ഭര്‍ത്താവ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു

ഭാര്യയെ മരക്കഷണം ഉപയോഗിച്ച് മര്‍ദിച്ചതിന് ശേഷം ഇയാള്‍ ഒളിവില്‍ ആയിരുന്നു. പിന്നീട് ബാന്‍ ടാബ് താവോയിലെ വിട്ടില്‍ നിന്നും ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് ഭാര്യ മരിച്ച കാര്യം ഇയാള്‍ അറിഞ്ഞിരുന്നില്ല. ഭാര്യ പ്രതികരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇയാള്‍ അയല്‍ക്കാരോട് സഹായം തേടുകയും നുണ ആവര്‍ത്തിച്ചതായും പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് മദ്യപിക്കാറുണ്ടെന്നും വഴക്ക് പതിവാണെന്നും അയല്‍വാസികള്‍ പറയുന്നു. മരണത്തിന് കാരണമായത് തലയ്‌ക്കേറ്റ കനത്ത ആഘാതമാണെന്ന് പോലീസും മെഡിക്കല്‍ സംഘവും വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുകയാണ് പൊലീസ്.