വേനല്‍ക്കാലത്ത് നിരത്തുകളില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചതോടെ മുന്നറിയിപ്പ് നല്‍കി പോലീസ്. ഒരു മാസത്തിനുള്ളില്‍ നിരവധി അപകടങ്ങളാണ് ഹൈവേകളില്‍ ഉണ്ടായത്. അപകടങ്ങള്‍ തടയാന്‍ എല്ലാ ഡ്രൈവര്‍മാരും ഒരു പോലെ ശ്രദ്ധിക്കണമെന്നും നിരത്തുകളില്‍ വേഗത കുറച്ച് വാഹനമോടിക്കാനും ബീസി ഹൈവേ പട്രോള്‍(ബീസിഎച്ച്പി) ആവശ്യപ്പെട്ടു. ജൂലൈയില്‍ ഇതുവരെ ഹൈവേകളിലുണ്ടായ വാഹനാപകടങ്ങളില്‍ 20 ഓളം പേരാണ് മരിച്ചത്. അമിത വേഗതയാണ് അപകടങ്ങള്‍ക്കെല്ലാം കാരണമെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജൂലൈ 8 നും ജൂലൈ 15 നും ഇടയില്‍ സെന്‍ട്രല്‍ ഓകനാഗന്‍ ഏരിയയില്‍ ഹൈവേ പട്രോള്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അമിത വേഗതയില്‍ വാഹനമോടിച്ച 40 ഓളം ഡ്രൈവര്‍മാരാണ് പിടിയിലായത്. നിശ്ചിത വേഗത പരിധിയേക്കാള്‍ മണിക്കൂറില്‍ 50 കിലോമീറ്ററിലധികമായിരുന്നു ഇവരുടെ വേഗത എന്ന് പോലീസ് പറഞ്ഞു.
അമിതവേഗതയിലോടിച്ചതിന് ലിസ്റ്റ് ചെയ്യപ്പെട്ട ഡ്രൈവര്‍മാരുടെ വാഹനം ഏഴ് ദിവസത്തേക്ക് പിടിച്ചുവെച്ചു. ഇവര്‍ക്ക് 368 ഡോളര്‍ മുതല്‍ 483 ഡോളര്‍ വരെയുള്ള പിഴ ചുമത്തിയതായി പോലീസ് അറിയിച്ചു.