ജോലി തേടുന്നവര്‍ക്ക് സുവര്‍ണാവസരം: ഓഗസ്റ്റ് 1 ന് കാല്‍ഗറിയില്‍ ഫെയര്‍ ആന്‍ഡ് ട്രെയ്‌നിംഗ് എക്‌സ്‌പോ സംഘടിപ്പിക്കുന്നു 

By: 600002 On: Jul 18, 2024, 8:35 AM

 


അഭ്യസ്ത വിദ്യരായ യുവാക്കള്‍ക്കായി കാല്‍ഗറിയില്‍ കരിയര്‍ ഫെയര്‍ ആന്‍ഡ് ട്രെയ്‌നിംഗ് എക്‌സ്‌പോ സംഘടിപ്പിക്കുന്നു. എക്‌സ്‌പോയില്‍ നിരവധി തൊഴിലുടമകളാണ് പങ്കെടുക്കുന്നത്. ആര്‍സിഎംപി മുതല്‍ സിബിഐ ഹെല്‍ത്ത് ആന്‍ഡ് ഗുഡ്‌വില്‍ വരെയുള്ള വിവിധ മേഖലകളിലെ കമ്പനികളാണ് എക്‌സ്‌പോയില്‍ റിക്രൂട്ട്‌മെന്റുകള്‍ക്കായി എത്തുന്നത്. വൈദഗ്ധ്യം പരിഗണിക്കാതെ തന്നെ നിരവധി അവസരങ്ങളാണ് യുവാക്കളെ കാത്തിരിക്കുന്നത്. ഓഗസ്റ്റ് 1 ന് ബിഎംഒ സെന്ററിലാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് സമയം. 

ജോലിയില്‍ പ്രവേശിക്കുന്നതിന് ആവശ്യമായ കഴിവുകള്‍ വികസിപ്പിക്കാനും പരിശീലനം നല്‍കാനും സഹായിക്കുന്ന നിരവധി സ്‌കൂളുകളും എക്‌സ്‌പോയില്‍ പങ്കെടുക്കുന്നുണ്ട്. ആല്‍ബെര്‍ട്ട പാരാമൗണ്ട് കോളേജ്, ബോ വാലി കോളേജ് തുടങ്ങിയവ പങ്കെടുക്കും.  

എക്‌സ്‌പോയെക്കുറിച്ച് കൂടുതല്‍ അറിയാനും പങ്കെടുക്കാനും https://careerfaircanada.ca/events/calgary-aug-01-2024 എന്ന ലിങ്ക് സന്ദര്‍ശിക്കുക.