പ്രവിശ്യയിലെ പബ്ലിക് പോസ്റ്റ്-സെക്കന്‍ഡറി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ച് ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തും. വിദ്യാര്‍ത്ഥികളുടെ എണ്ണം മൊത്തം എന്റോള്‍മെന്റിന്റെ 30 ശതമാനമായി വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും പ്രവിശ്യാ സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം 30 ശതമാനത്തില്‍ കവിയാറില്ലെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, സൈമണ്‍ ഫ്രേസര്‍ യൂണിവേഴിസിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് വിക്ടോറിയ തുടങ്ങിയ സ്ഥാപനങ്ങള്‍ പറയുന്നു. എന്നാല്‍ ക്വാണ്ട്‌ലെന്‍ പോളിടെക്‌നിക് യൂണിവേഴ്‌സിറ്റിയുടെ 2023-24 ലെ പരിധി 36 ശതമാനമായി മറികടന്നിട്ടുണ്ട്.