ബാങ്കോക്ക് : തായ്‌ലൻഡിലെ ആഡംബര ഹോട്ടലില്‍ 6 വിദേശികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചവരെല്ലാം വിയറ്റ്നാമീസ് വംശജരാണ്.ഇതില്‍ രണ്ടു പേർ യു.എസ് പൗരത്വമുള്ളവരാണ്. സയനൈഡ് ഉള്ളിലെത്തിയതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെ ബാങ്കോക്കിലെ ഗ്രാൻഡ് ഹയാത്ത് എറാവൻ ഹോട്ടലിലായിരുന്നു സംഭവം. എല്ലാവരെയും ഒരേ മുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാരാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. പൊലീസ് നടത്തിയ പരിശോധനയില്‍ ചായപ്പാത്രത്തിലും ആറ് ചായക്കപ്പുകളിലും സയനൈഡിന്റെ അംശം കണ്ടെത്തി.