വാടക നിരക്ക്: ആല്‍ബെര്‍ട്ടയില്‍ ഏറ്റവും ചെലവേറിയ നഗരമായി കാല്‍ഗറി 

By: 600002 On: Jul 17, 2024, 10:54 AM



 

വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് ആല്‍ബെര്‍ട്ടയില്‍ ഏറ്റവും ചെലവേറിയ നഗരം കാല്‍ഗറിയാണെന്ന് ദൗാുലൃ  പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കാല്‍ഗറിയില്‍ ജീവിതച്ചെലവ് വര്‍ധിക്കുകയും വാടക നിരക്കുകള്‍ കുത്തനെ വര്‍ധിക്കുകയും ചെയ്യുന്നത് വാടകയ്ക്ക് താമസിക്കുന്നവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 2023 മുതല്‍ നഗരത്തിലെ ടു ബെഡ്‌റൂം യൂണിറ്റിന്റെ വാടക നിരക്ക് 7.3 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കാനഡയിലുടനീളമുള്ള പ്രധാന നഗരങ്ങളിലെ വണ്‍ബെഡ്‌റൂം നിരക്ക് ദേശീയ ശരാശരിയായ 0.5 ശതമാനവും ടു ബെഡ്‌റൂം വാടക നിരക്ക് 0.3 ശതമാനവും വര്‍ധിച്ചു. കാല്‍ഗറിയില്‍ ടു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് പ്രതിമാസം ഏകദേശം 2,200 ഡോളറാണ് നിരക്ക്. വിന്നിപെഗ്, എഡ്മന്റണ്‍, കെലോന എന്നിവടങ്ങളിലും ഉയര്‍ന്ന് വാര്‍ഷിക വാടക നിരക്ക് വളര്‍ച്ച രേഖപ്പെടുത്തി. 

രാജ്യത്തെ ഏറ്റവും ചെലവേറിയ നഗരമായി വാന്‍കുവര്‍ തുടരുന്നു. വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് ശരാശരി പ്രതിമാസം 2,700 ഡോളറാണ് നിരക്ക്.