സമ്മര്‍സീസണില്‍ ക്യാമ്പ് ഫയറുകള്‍ നടത്തുന്നവര്‍ക്ക് ഡച്ച് എല്‍മ് രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി എഡ്മന്റണ്‍ സിറ്റി. എല്‍മ് മരങ്ങളെ ബാധിക്കുന്ന സാക്ക് ഫംഗസ് മൂലമാണ് രോഗം ബാധിക്കുന്നത്. അതിനാല്‍ എല്‍മ് മരങ്ങളുടെ തടി ഉപയോഗിച്ച് ക്യാമ്പ് ഫയര്‍ നടത്തുന്നവര്‍ മറ്റ് കമ്മ്യൂണിറ്റികളില്‍ നിന്നും എഡ്മന്റണിലേക്ക് വിറകുകള്‍ കൊണ്ടുവരരുതെന്ന് സിറ്റി മുന്നറിയിപ്പ് നല്‍കി. രോഗം ബാധിച്ച വിറകുകള്‍ കൊണ്ടുവരുന്നത് നഗരത്തിലെ മറ്റ് മരങ്ങളെ ഫംഗസ് ബാധിക്കാനിടയാക്കും.
നഗരത്തിലെ ബൊളിവാര്‍ഡുകളുടെയും തുറസ്സായ സ്ഥലത്തെയും മരങ്ങള്‍ പകുതിയോളവും രോഗം ബാധിച്ച് നശിക്കാനിടവരും. മറ്റ് പ്രദേശങ്ങളില്‍ നിന്നും വിറക് കൊണ്ടുവരുന്നത് എഡ്മന്റണിലെ വനത്തിന്റെ ഭൂരിഭാഗവും അപകടത്തിലാക്കുന്നു. ഇതിനകം മറ്റ് പ്രദേശങ്ങളില്‍ നിന്നും വിറക് കൊണ്ടുവന്നിട്ടുള്ളവര്‍ ഉടന്‍ അവരുടെ പ്രാദേശിക ഇക്കോ സ്റ്റഷനില്‍ ഏല്‍പ്പിക്കാനോ അല്ലെങ്കില്‍ വിറക് പൂര്‍ണമായി കത്തിച്ചുകളയാനും സിറ്റി ആവശ്യപ്പെടുന്നു.
ഫംഗസ് ബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് സിറ്റി ഓഫ് എഡ്മന്റണ്‍ അറിയിച്ചു. എന്നാല്‍ വാന്‍കുവറിലും വിന്നിപെഗിലും സൗത്ത് ഡെക്കോട്ടയിലും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രൈവറ്റ് പ്രോപ്പര്‍ട്ടിയിലുള്ള എല്ലാ ആഷ്, എല്‍മ് മരങ്ങളുടെയും വിഷ്വല്‍ ഇന്‍വെന്ററി പൂര്‍ത്തിയാക്കാനും മരങ്ങളെ സംരക്ഷിക്കാനുള്ള വഴികള്‍ കണ്ടെത്താനും താമസക്കാരെ അധികൃതര്‍ അറിയിക്കുന്നു.