കാല്‍ഗറിയില്‍ പത്ത് ദിവസം വരെ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് 

By: 600002 On: Jul 17, 2024, 8:55 AM

 

 

കൊടും ചൂടില്‍ നിന്ന് ചെറിയ ആശ്വാസത്തിന് ശേഷം കാല്‍ഗറി വീണ്ടും ഹീറ്റ് വാണിംഗിന് കീഴിലാണ്. ഹീറ്റ് വാണിംഗ് ഒരാഴ്ച കൂടി നീണ്ടുനില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. കടുത്ത ചൂട് അനുഭവപ്പെടുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കുകയും പത്ത് ദിവസം വരെ കടുത്ത ചൂട് നീണ്ടുനില്‍ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു. നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ട, കാല്‍ഗറി ഉള്‍പ്പെടെയുള്ള സതേണ്‍ ആല്‍ബെര്‍ട്ടയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, കാട്ടുതീ പുക പടര്‍ന്നതോടെ നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ടയില്‍ വായു ഗുണനിലവാരം കുറയുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ചൂട് കൂടുന്നതിനനുസരിച്ച് പ്രവിശ്യയുടെ മറ്റ് പ്രദേശങ്ങളിലേക്കും മുന്നറിയിപ്പ് വ്യാപകമാകാന്‍ സാധ്യതയുണ്ടെന്ന് എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു. പകല്‍ താപനില 28 ഡിഗ്രി സെല്‍ഷ്യസിനും 36 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. എന്നാല്‍ 20 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും രാത്രി താപനില. 

ചൂട് കൂടുന്നതിനനുസരിച്ച് ആരോഗ്യവും സംരക്ഷിക്കണം. ഉയര്‍ന്ന ശരീര താപനില, വിയര്‍പ്പില്ലായ്മ, ബോധക്ഷയം, ഹീറ്റ് സ്‌ട്രോക്ക് തുടങ്ങിയ ലക്ഷണങ്ങള്‍ നിരീക്ഷണമെന്നും ഹെല്‍ത്ത് പ്രൊവൈഡറുടെ സഹായം തേടണമെന്നും എണ്‍വയോണ്‍മെന്റ് കാനഡ പറഞ്ഞു.