സമ്പന്നരായ കോര്‍പ്പറേറ്റ് ഭൂവുടമകള്‍ക്ക് സര്‍ക്കാര്‍ പണത്തിന്റെ ഒഴുക്ക് അവസാനിപ്പിച്ച് വാടക നിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് എന്‍ഡിപി നേതാവ് ജഗ്മീത് സിംഗ്. കുതിച്ചുയരുന്ന വാടക നിരക്കുള്ള ടൊറന്റോയിലെ മൂന്ന് അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സിംഗ് ഇക്കാര്യം ആവശ്യപ്പെട്ടത്. 33 കിംഗ് സ്ട്രീറ്റ്, 22 ജോണ്‍ സ്ട്രീറ്റ്, 1440-1442 ലോറന്‍സ് അവന്യു വെസ്റ്റ് എന്നിവടങ്ങളില്‍ വാടകക്കാര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഡ്രീം അണ്‍ലിമിറ്റഡ്, ബാണി റിവര്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്നിവയ്‌ക്കെതിരെ സമരത്തിലാണ്. സൗകര്യങ്ങളും വൃത്തിയും കുറഞ്ഞ ഇവിടങ്ങളില്‍ വാടകക്കാര്‍ നിയന്ത്രണമില്ലാത്ത വാടക നിരക്ക് വര്‍ധനയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.
സമ്പന്നരായ നിക്ഷേപകര്‍ക്കും വന്‍കിട കോര്‍പ്പറേറ്റ് ഭൂവുടമകള്‍ക്കും അനുകൂലമായ സംവിധാനമാണ് ലിബറലുകളും കണ്‍സര്‍വേറ്റീവുകളും രൂപകല്‍പ്പന ചെയ്യുന്നതെന്ന് ആരോപിച്ച സിംഗ് ഭവന സംവിധാനം കുറ്റമറ്റതല്ലെന്നും കുറ്റപ്പെടുത്തുന്നു.