എമിറേറ്റ്‌സ് എയര്‍ലൈനിലെ ക്യാബിന്‍ ക്രൂവിലേക്ക് നിയമനം നടത്താന്‍ മെട്രോ വാന്‍കുവറില്‍ ജോബ് ഫെയര്‍ നടത്തുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രാദേശിക തൊഴില്‍ മേളകള്‍ നടത്തി ക്യാബിന്‍ ക്രൂവിലേക്ക് നിയമനം നടത്തി വരികയാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍. ജൂലൈ 27 ശനിയാഴ്ച രാവിലെ 9 മണിക്ക് ഹില്‍ട്ടണ്‍ വാന്‍കുവര്‍ മെട്രോ ടൗണിലാണ് ജോബ് ഫെയര്‍ നടക്കുക. ഈ തൊഴില്‍മേളയിലേക്ക് പ്രീ രജിസ്‌ട്രേഷന്‍ ആവശ്യമില്ല.
എമിറേറ്റ്‌സ് എയര്‍ലൈനിന്റെ ക്യാബിന്‍ ക്രൂ അംഗമെന്ന നിലയില്‍ ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും പ്രാവീണ്യം ഉണ്ടായിരിക്കണം. അധിക ഭാഷകള്‍ അറിയുന്നവര്‍ക്കും പ്രത്യേക പരിഗണന നല്‍കും. കുറഞ്ഞത് 21 വയസ് പ്രായമുള്ള 160 സെന്റിമീറ്റര്‍ ഉയരമുള്ള യോഗ്യതയുള്ള യുവാക്കളെയാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍ തെരഞ്ഞെടുക്കുന്നത്. യുഎഇയുടെ തൊഴില്‍ വിസ നിയമങ്ങളും പാലിക്കേണ്ടതുണ്ട്.
ഹോസ്പിറ്റാലിറ്റിയിലോ കസ്റ്റമര്‍ സര്‍വീസിലോ ഒരു വര്‍ഷത്തെ പ്രത്യേക പരിചയമോ കുറഞ്ഞത് ഗ്രേഡ് 12 വിദ്യഭ്യാസമോ ആവശ്യമില്ല. യൂണിഫോമിലായിരിക്കുമ്പോള്‍ ദൃശ്യമാകുന്ന ടാറ്റൂകള്‍ പാടില്ല തുടങ്ങിയ നിബന്ധനകളും എയര്‍ലൈന്‍ മുന്നോട്ടുവെക്കുന്നു. പ്രതിമാസം 10,170 ദിര്‍ഹം (3,785 കനേഡിയന്‍ ഡോളര്‍) ആണ് ശരാശരി ആരംഭ ശമ്പളം.