2024 കാല്‍ഗറി സ്റ്റാംപീഡില്‍ പങ്കെടുത്തവരുടെ എണ്ണം എക്കാലത്തെയും റെക്കോര്‍ഡ് സ്ഥാപിച്ചു 

By: 600002 On: Jul 16, 2024, 10:44 AM



 


ഈ വര്‍ഷം കാല്‍ഗറി സ്റ്റാംപീഡില്‍ പങ്കെടുത്തവരുടെ എണ്ണം എക്കാലത്തെയും റെക്കോര്‍ഡിലെത്തിയതായി റിപ്പോര്‍ട്ട്. ഒമ്പത് ദിവസത്തെ പരിപാടികള്‍ക്ക് ശേഷം സന്ദര്‍ശകരുടെ എണ്ണം റെക്കോര്‍ഡിട്ടതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1,331,280 സന്ദര്‍ശകരാണ് സ്റ്റാംപീഡ് ഗ്രൗണ്ടിലെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ 2012 ല്‍ ശതാബ്ദി ആഘോഷവേളയില്‍ 1,409,371 പേരുമായി ഏറ്റവും വലിയ സ്റ്റാംപീഡാണ് നടന്നത്. 

സ്റ്റാംപീഡ് 2024 പതിപ്പില്‍ ജൂലൈ 7 ന് ടി ഹോര്‍ട്ടണ്‍സ് ഫാമിലി ഡേയില്‍ 201,260 സന്ദര്‍ശകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് സ്ഥാപിച്ചു. ടിസി എനര്‍ജി ഡേയില്‍ 141,053 സന്ദര്‍ശകരാണ് പാര്‍ക്ക് ഗേറ്റിലൂടെ കടന്നുപോയത്. കാല്‍ഗറി സ്റ്റാംപീഡ് പരേഡ് വീക്ഷിക്കാന്‍ 350,000 ത്തിലധികം ആളുകളാണ് തെരുവുകളില്‍ അണിനിരന്നത്. 

2025 ജൂലൈ 4 നാണ് അടുത്ത സ്റ്റാംപീഡ് നടക്കുക.