ബീസിയില്‍ ജൂണ്‍ മാസത്തില്‍ പാര്‍പ്പിട വില്‍പ്പനയില്‍ 20 ശതമാനം ഇടിവ്: റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ 

By: 600002 On: Jul 16, 2024, 9:26 AM

 

 

ജൂണ്‍ മാസം ബ്രിട്ടീഷ് കൊളംബിയയിലുടനീളം പാര്‍പ്പിട വില്‍പ്പനയില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയതായി ബീസി റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ (BCREA) റിപ്പോര്‍ട്ട്.  ഈ വര്‍ഷം ജൂണില്‍ 7,082 വീടുകളാണ് വിറ്റഴിച്ചത്. 2023 ജൂണില്‍ നിന്ന് 19 ശതമാനം കുറവാണ് ഉണ്ടായത്. അസോസിയേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഫ്രേസര്‍ വാലിയിലാണ് ഭവന വില്‍പ്പനില്‍ ഏറ്റവും ഇടിവ് രേഖപ്പെടുത്തിയത്. യൂണിറ്റ് വില്‍പ്പന 32 ശതമാനം കുറഞ്ഞ് മൊത്തം 1255 യൂണിറ്റാണ് വിറ്റഴിച്ചത്. 

ഗ്രേറ്റര്‍ വാന്‍കുവറിലും വില്‍പ്പനയില്‍ ഇടിവുണ്ടായി. മൊത്തം 2,418 ഇടപാടുകളാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്തെ അപേക്ഷിച്ച് 18.5 ശതമാനം കുറഞ്ഞു. ലോവര്‍ മെയിന്‍ലാന്റിന് പുറത്ത്, ഒക്‌നാഗന്‍, കാംലൂപ്‌സ്, സൗത്ത് പീസ് റിവര്‍ മേഖലകളിലും വീടുകളുടെ വില്‍പ്പന 20 ശതമാനത്തിലധികം കുറഞ്ഞു. യൂണിറ്റ് വില്‍പ്പന യഥാക്രമം 21.8, 20.8, 26.2 ശതമാനം കുറവ് റിപ്പോര്‍ട്ട് ചെയ്തു. ഭവന വില്‍പ്പന കുറഞ്ഞെങ്കിലും വീടുകളുടെ വില ഇപ്പോഴും ഉയര്‍ന്ന് തന്നെ നില്‍ക്കുന്നതായി ബിസിആര്‍ഇഎ പറയുന്നു.