ഭാര്യയെ സംശയം, ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം, ഒടുവില്‍ ചൈനീസ് യുവാവിന് വിവാഹ മോചനം

By: 600007 On: Jul 15, 2024, 9:56 AM

ചൈനയിലെ സെൻട്രൽ ഹുബെയ് പ്രവിശ്യയിലെ സിയാനിൽ നിന്നുള്ള ജിംഗ് എന്ന 33 കാരനായ യുവാവിന് തന്‍റെ ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി. സംശയം കൂടിയപ്പോള്‍ ഡ്രോണ്‍ ഉപയോഗിച്ച് ഭാര്യയെ നിരീക്ഷിക്കാന്‍ ഭര്‍ത്താവ് തീരുമാനിച്ചു. ഒടുവില്‍ ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ജിംഗ് വിവാഹ മോചനത്തിനായി അപേക്ഷിച്ചിരിക്കുകയാണെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യ വീട്ടില്‍ നിന്നും ഏറെ ദൂരെയായുള്ള കുന്നിലേക്ക് യാത്ര പോയപ്പോഴാണ് ജിംഗ് ഡ്രോണിനെ വിട്ട് നിരീക്ഷിച്ചത്. ലഭിച്ച ദൃശ്യങ്ങള്‍ കണ്ട് അദ്ദേഹം ഉടനെ വിവാഹ മോചനത്തിന് അപേക്ഷിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു


ജിംഗു ഭാര്യയും പ്രോഫഷണലുകളാണ്. ഇരുവരും ജോലി ചെയ്യുന്നു. പക്ഷേ. ഒരു വര്‍ഷമായി ഭാര്യയ്ക്ക് തന്നോട് പഴയ സ്നേഹമില്ലെന്ന് ജിംഗിനോ സംശയം തോന്നി. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം ഭാര്യയെ നിരീക്ഷിക്കാന്‍ തയ്യാറായത്. ഭാര്യയുടെ പല യാത്രകളും അദ്ദേഹത്തില്‍ സംശയം ഇരട്ടിച്ചു. ഒടുവില്‍ ഭാര്യയുടെ ഒരു യാത്രയ്ക്ക് പിന്നാലെ ഡ്രോണുമായി ചെന്ന ജിംഗ് കണ്ടത് തന്‍റെ ബോസിനോടൊപ്പം നടക്കുന്ന ഭാര്യയെയായിരുന്നു. ഇരുവരുടെയും അടുപ്പം മനസിലായ ജിംഗ്, വീഡിയോ ദൃശ്യങ്ങള്‍ അടക്കം വച്ച് വിവാഹ മോചനത്തിന് അപേക്ഷിക്കാനാണ് തയ്യാറെടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 


ഭാര്യ മുമ്പ് തന്‍റെയും കുടുംബത്തിന്‍റെയും കാര്യത്തില്‍ ഏറെ ശ്രദ്ധാലുവായിരുന്നു, എന്നാൽ അടുത്തകാലത്തായി അച്ഛനമ്മമാരെ സന്ദര്‍ശിക്കാനായി അവള്‍ ഒറ്റയ്ക്കാണ് പോകാറ്. എന്നാല്‍, പലപ്പോഴും ഭാര്യ, അച്ഛനമ്മമാരുടെ വീട്ടിലെത്താറില്ലെന്ന് അറിഞ്ഞതിന് പിന്നാലെയാണ് ജിംഗിന് ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയത്. തന്‍റെ അനുഭവം വിവരിച്ച് ജിംഗ് ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ അടക്കം പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജിംഗിന്‍റെ അനുഭവം വായിച്ച നിരവധി പേര്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി എത്തി. 'ഒരു ഡ്രോൺ വാങ്ങുന്നത് നല്ല ആശയമായിരുന്നു' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ കുറിപ്പ്.