വോണില്‍ വണ്ടര്‍ലാന്‍ഡിലെ യന്ത്ര ഊഞ്ഞാലില്‍ നിന്നും വീണ് 17കാരിക്ക് ഗുരുതര പരുക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

By: 600002 On: Jul 13, 2024, 11:00 AM

 

 

വോണിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് വണ്ടര്‍ലാന്‍ഡിലെ യന്ത്ര ഊഞ്ഞാലില്‍ നിന്നും വീണ് 17 വയസ്സുള്ള പെണ്‍കുട്ടിക്ക് ഗുരുതര പരുക്കേറ്റു. കുട്ടിയെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച 2.30 ഓടെയാണ് സംഭവം നടന്നതെന്ന് യോര്‍ക്ക് റീജിയണല്‍ പോലീസ് പറഞ്ഞു. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായും പാര്‍ക്കിലെത്തുന്നവരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമെന്നും വണ്ടര്‍ലാന്‍ഡ് വക്താവ് അറിയിച്ചു. 

ടെക്‌നിക്കല്‍ സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി യന്ത്ര ഊഞ്ഞാല്‍ പരിശോധിക്കുകയും സുരക്ഷിതമാണെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. അമ്യൂസ്‌മെന്റ് പാര്‍ക്ക് വെള്ളിയാഴ്ച തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.