കാല്‍ഗറി സ്റ്റാംപീഡ്: വ്യാജ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ച് തട്ടിപ്പ് 

By: 600002 On: Jul 13, 2024, 10:00 AM

 

 

കുറഞ്ഞ നിരക്കില്‍ കാല്‍ഗറി സ്റ്റാംപീഡ് ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങി തട്ടിപ്പിനിരയായ ബ്രെയ്ഡന്‍ മൗണ്ടെയ്ന്‍ എന്ന കാല്‍ഗറി സ്വദേശിനി തന്റെ അനുഭവം പങ്കുവെച്ചു. അണ്‍ലിമിറ്റഡ് ഗേറ്റ് എന്‍ട്രി വാഗ്ദാനം ചെയ്യുന്ന 10-day Super Pass 45 ഡോളര്‍ നിരക്കിലാണ് മൗണ്ടെയ്ന്‍ ഓണ്‍ലൈനില്‍ നിന്നും എടുത്തത്. എന്നാല്‍ ടിക്കറ്റ് ലഭിച്ചതിന് ശേഷം AXS ആപ്ലിക്കേഷനില്‍ ആക്റ്റിവേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. 

സ്റ്റാംപീഡ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ രസീത് ആവശ്യപ്പെട്ടു. എന്നാല്‍ രസീതിനായി ഓണ്‍ലൈനില്‍ ആവശ്യപ്പെട്ടപ്പോള്‍ ബ്ലോക്ക് ചെയ്യപ്പെട്ടതായി തിരിച്ചറിഞ്ഞു. ഇതോടെ ഇത് തട്ടിപ്പാണെന്ന് മനസ്സിലായി. കൂടാതെ ആപ്പ് അക്കൗണ്ട് ഫ്‌ളാഗ് ചെയ്തതിനാല്‍ 25 ഡോളര്‍ നിരക്കില്‍ എന്‍ട്രി ടിക്കറ്റ് നഷ്ടപ്പെട്ടുവെന്നും തുടര്‍ന്ന് സ്റ്റാംപീഡ് ഗ്രൗണ്ടില്‍ പ്രവേശിക്കാന്‍ 25 ഡോളര്‍ നിരക്കില്‍ പേപ്പര്‍ ടിക്കറ്റ് വാങ്ങേണ്ടി വന്നതായും മൗണ്ടെയ്ന്‍ പറഞ്ഞു. 

റോഡിയോ, കണ്‍സേര്‍ട്ട് ടിക്കറ്റുകള്‍ ആവശ്യമുള്ളവരെയാണ് കൂടുതലായും തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തില്‍ തട്ടിപ്പുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനാല്‍ ആളുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം ആധികാരികത ഉറപ്പുവരുത്തി മാത്രം ഓണ്‍ലൈന്‍ വഴിയുള്ള ബുക്കിംഗ് നടത്തണമെന്ന് പോലീസും സ്റ്റാംപീഡ് അധികൃതരും മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, ഈ വര്‍ഷം സൂപ്പര്‍പാസ് ഇനി വില്‍പ്പനയ്ക്കില്ലെന്ന് കാല്‍ഗറി സ്റ്റാംപീഡ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ അടുത്ത സ്റ്റാംപീഡിനായി calgarystampede.com  ല്‍ നിന്നോ അംഗീകരിക്കപ്പെട്ട ഔദ്യോഗിക റീട്ടെയ്‌ലറില്‍ നിന്നോ പാസുകള്‍ വാങ്ങിക്കാന്‍ അധികൃതര്‍ ശുപാര്‍ശ ചെയ്യുന്നു.