സിംഗപ്പൂരിൽ പോകാൻ ഇനി രണ്ടുണ്ടു കാര്യം. യാത്ര ചെയ്യാം; ഒപ്പം ചീവീട്, വെട്ടുക്കിളി, വണ്ട്, പച്ചക്കുതിര, പട്ടുനൽ പുഴു, പുൽച്ചാടി… ഇങ്ങനെ പ്രാണികളെ തിന്നാം!
16 ഇനം പ്രാണികളെ തിന്നാൻ സിംഗപ്പൂർ ഫുഡ് ഏജൻസി അനുമതി നൽകി. ഭക്ഷണത്തിനായി പ്രാണികളെ ഉത്പാദിപ്പിക്കുന്ന ചൈന, വിയറ്റ്നാ൦, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള കയറ്റുമതിക്കാർക്ക് വലിയ പ്രതീക്ഷയായി പ്രഖ്യാപനം.
പറയുമ്പോൾ ചുമ്മാ അങ്ങ് അനുമതി കൊടുത്തതായി തോന്നും. എന്നാൽ 2022 ൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ശേഖരിച്ചത് മുതൽ രണ്ടുവർഷം നീണ്ട നടപടിക്രമങ്ങളാണ് പൂർത്തിയായത്. തീരുമാനത്തെ ആഹ്ലാദത്തോടെ വരവേറ്റ സിംഗപ്പൂരിലെ ഹോട്ടൽ വ്യവസായക്കാർ വ്യത്യസ്തമായ പ്രാണി വിഭവങ്ങൾ കണ്ടെത്തി മെനുവിൽ ചേർക്കുന്ന തിരക്കിലാണിപ്പോൾ.