ഒന്റാരിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 150 ഓളം കോള്‍ സെന്റര്‍ ജീവനക്കാരെ ഒക്ടോബറിനകം സ്ഥലം മാറ്റണമെന്നും മറ്റൊരു തസ്തികകയ്ക്ക് അപേക്ഷിക്കണമെന്നും ഇല്ലെങ്കില്‍ പിരിച്ചുവിട്ടേക്കാമെന്നും ടെലസ് കോര്‍പ്പറേഷന്‍ അറിയിച്ചു. ജീവനക്കാര്‍ക്ക് മോണ്‍ട്രിയലില്‍ ജോലി ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടെന്ന് കമ്പനി അറിയിച്ചതായി തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ യുണൈറ്റഡ് സ്റ്റീല്‍ വര്‍ക്കേഴ്‌സ് ലോക്കല്‍ 1944 പറഞ്ഞു. കമ്പനിയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ടെലസ് ഇതിനെ 'ബാക്ക്‌ഡോര്‍ ടെര്‍മിനേഷന്‍' എന്ന് വിളിക്കുന്നു. കമ്പനി ബുധനാഴ്ച പ്രഖ്യാപിച്ച പുന:സംഘടനയുടെ ഭാഗമാണ് ഇത്.
കോവിഡ് പാന്‍ഡെമിക് ആരംഭിച്ചത് മുതല്‍ വിദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന രാജ്യത്തുടനീളമുള്ള 1000 കോള്‍ സെന്റര്‍ ജീവനക്കാര്‍ സെപ്റ്റംബറില്‍ ഓഫീസിലെത്തണം. എന്നാല്‍ ഒന്റാരിയോ കോണ്‍ടാക്റ്റ് സെന്റര്‍ സ്ഥാപിച്ചിരുന്ന ബാരി ലൊക്കേഷന്‍ അടച്ചുപൂട്ടുന്നതോടെ ഒന്റാരിയോയിലെ ഉപഭോക്തൃ സേവന ഏജന്റുമാര്‍ക്ക് തിരികെ പോകാന്‍ പ്രാദേശിക ഓഫീസ് ഉണ്ടാകില്ല. ഉപഭോക്തൃ സേവനം മികവുറ്റതാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് കമ്പനി വക്താവ് പറയുന്നു.