കാല്‍ഗറിയില്‍ പാര്‍പ്പിട വില കുതിച്ചുയരുന്നു: റോയല്‍ ലെ പേജ് റിപ്പോര്‍ട്ട് 

By: 600002 On: Jul 12, 2024, 11:52 AM



 

വീടുകള്‍ക്കായുള്ള ഡിമാന്‍ഡ് വിതരണത്തെ മറികടക്കുന്നതിനാല്‍ കാല്‍ഗറിയില്‍ വീടുകളുടെ വില കുതിച്ചുയരുന്നതായി റോയല്‍ ലെ പേജ് റിപ്പോര്‍ട്ട്. 2024 രണ്ടാം പാദത്തില്‍ കാല്‍ഗറിയിലെ ഒരു വീടിന്റെ മൊത്ത വില 7.9 ശതമാനം വര്‍ധിച്ച് 694,000 ഡോളറിലെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തില്‍ സിംഗിള്‍ ഫാമിലി ഡിറ്റാച്ച്ഡ് വീടുകളുടെ വില കുതിച്ചുയരുകയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പ്രതിവര്‍ഷം 8.3 ശതമാനം വര്‍ധിച്ച് 797,200 ഡോളറായി. അതേകാലയളവില്‍ ഒരു കോണ്ടോ അപ്പാര്‍ട്ട്‌മെന്റിന്റെ ശരാശരി വില 8.6 ശതമാനം വര്‍ധിച്ച് 273,600 ഡോളറായി. 

അതേസമയം, രാജ്യത്തുടനീളം ഒരു വീടിന്റെ മൊത്തം വില പ്രതിവര്‍ഷം 1.9 ശതമാനം വര്‍ധിച്ച് 824,300 ഡോളറായതായി റോയല്‍ ലെ പേജ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.