കാനഡയിലും അമേരിക്കയിലും കോസ്റ്റ്‌കോ വാര്‍ഷിക അംഗത്വ ഫീസ് വര്‍ധിപ്പിക്കുന്നു; സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വരും 

By: 600002 On: Jul 12, 2024, 9:21 AM


ഫാള്‍ സീസണില്‍ കാനഡയിലും അമേരിക്കയിലും വാര്‍ഷിക അംഗത്വ ഫീസ് വര്‍ധിപ്പിക്കുമെന്ന് കോസ്റ്റ്‌കോ. ജൂണിലെ വില്‍പ്പന ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് കമ്പനി പ്രഖ്യാപനം നടത്തിയത്. ഇന്‍ഡിവിജ്വല്‍, ബിസിനസ് അല്ലെങ്കില്‍ ബിസിനസ് ആഡ് ഓണ്‍ മെമ്പര്‍ഷിപ്പ് കൈവശമുള്ള കനേഡിയന്‍ പൗരരന്മാരുടെ വാര്‍ഷിക അംഗത്വ ഫീസ് 5 ഡോളര്‍ മുതല്‍ 65 ഡോളര്‍ വരെ വര്‍ധിപ്പിക്കുമെന്ന് കോസ്റ്റ്‌കോ പറയുന്നു. എക്‌സിക്യുട്ടീവ് അംഗത്വമുള്ളവര്‍ക്ക് 10 ഡോളര്‍ വര്‍ധിച്ച് 130 ഡോളറാകും. കൂടാതെ അവരുടെ മാക്‌സിമം ആന്വല്‍ റിവാര്‍ഡുകളും വര്‍ധിക്കും. യുഎസ് കോസ്റ്റ്‌കോ അംഗങ്ങള്‍ക്കും ഇത് വര്‍ധനവാണ് ഉണ്ടാവുക. പുതിയ നിരക്ക് സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 

ഫീസ് വര്‍ധനവ് ഏകദേശം 52 മില്യണ്‍ അംഗങ്ങളെ ബാധിക്കുമെന്നും ഇതില്‍ പകുതിയിലേറെയും എക്‌സിക്യൂട്ടീവ് അംഗത്വങ്ങളാണെന്നും മൊത്തവ്യാപാര മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. 2017 ലാണ് അവസാനമായി വാര്‍ഷിക ഫീസ് ഉയര്‍ത്തിയത്. 

എക്‌സിക്യുട്ടീവ് അംഗത്വവുമായി ബന്ധപ്പെട്ട മാക്‌സിമം ആന്വല്‍ 2 ശതമാനം വര്‍ധനവും 1000 ഡോളറില്‍ നിന്ന് 1250 ഡോളറായി വര്‍ധിക്കുമെന്ന് കമ്പനി അറിയിച്ചു.