ഫ്‌ളോറിഡ: കോപ്പ അമേരിക്കയില്‍ മറ്റൊരു ഫൈനലിനൊരുങ്ങുകയാണ് അര്‍ജന്റീന. കലാശപ്പോരില്‍ കൊളംബിയയാണ് ലിയോണല്‍ മെസിയുടേയും സംഘത്തിന്റെയും എതിരാളി. കിരീടം നിലനിര്‍ത്തുക എന്നതിലുപരി വിരമിക്കാനൊരുങ്ങുന്ന എയ്ഞ്ചല്‍ ഡി മരിയക്ക് യാത്രയയപ്പ് നല്‍കണം അര്‍ജന്റീന. ഇതിനിടെ മെസി വിരമിക്കല്‍ വാര്‍ത്തകളും ചര്‍ച്ചയാവുന്നുണ്ട്.
വിരമിക്കലിനെ കുറിച്ച് മെസി തീരുമാനമൊന്നും എടുത്തില്ലെങ്കിലും കാനഡയ്‌ക്കെതിരായ മത്സരത്തിന് ശേഷം അദ്ദേഹം പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുന്നത്. അദ്ദേഹം പറഞ്ഞതിങ്ങനെയാണ്... ''അര്‍ജന്റീനയുമായുള്ള എന്റെ 'അവസാന പോരാട്ടങ്ങള്‍' ആസ്വദിക്കുകയാണ്. കഴിഞ്ഞ കോപ്പ അമേരിക്കയും ഫിഫ ലോകകപ്പും ആസ്വദിച്ചത് പോലെയാണ് ഞാന്‍ ഈ ടൂര്‍ണമെന്റും ആസ്വദിക്കുന്നത്. ഇവ അവസാന പോരാട്ടങ്ങളാണ്, ഞാനത് പരമാവധി ആസ്വദിക്കുകയാണ്.''മെസി പറഞ്ഞു.