കോവിഡ് കാലത്തെ ഫെഡറല്‍ വെന്റിലേറ്റര്‍ പ്രോഗ്രാം; 13,614 വെന്റിലേറ്ററുകള്‍ ബാക്കി വന്നു; ദശലക്ഷകണക്കിന് ഡോളര്‍ നഷ്ടം: എംപി ഗാലന്റ് 

By: 600002 On: Jul 11, 2024, 12:58 PM

 


കോവിഡ് പാന്‍ഡെമിക് സമയത്ത് ഫെഡറല്‍ സര്‍ക്കാരിന്റെ കീഴില്‍ നടപ്പിലാക്കിയ വെന്റിലേറ്റര്‍ പ്രോഗ്രാം പരാജയമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. 700 മില്യണ്‍ ഡോളര്‍ ധനസഹായത്തില്‍ പ്രോഗ്രാമിന് കീഴില്‍ വാങ്ങിയ 13,614 വെന്റിലേറ്ററുകള്‍ ബാക്കി വന്നുവെന്നും ഇവ വെയര്‍ഹൗസുകളിലേക്ക് പോയെന്നും ബ്ലാക്ക്‌ലോക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ക്രാപ്പിനായി വില്‍ക്കുന്നവ ഉള്‍പ്പെടെയാണിതെന്ന് ഓഡിറ്റര്‍ ജനറല്‍ കാരെന്‍ ഹോഗെന്‍ പറയുന്നു. കണ്‍സര്‍വേറ്റീവ് എംപി ചെറില്‍ ഗാലന്റ് അഭ്യര്‍ത്ഥിച്ചതിന് ശേഷമാണ് കണക്കുകള്‍ പുറത്തുവരുന്നത്. ഇന്‍വെന്ററിയിലെ വെന്റിലേറ്ററുകളുടെ എണ്ണം കണക്കാക്കുമ്പോള്‍ മൊത്തം 13,614 എണ്ണം ബാക്കിവന്നതായി ഹോഗന്‍ പറഞ്ഞു. 

മെഡിക്കല്‍ ഉപകരണങ്ങള്‍ സ്‌ക്രാപ്പ് മെറ്റലായി ലേലത്തില്‍ വില്‍ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ പ്രോഗ്രാമില്‍ ബാക്കിവന്ന വെന്റിലേറ്ററുകളെക്കുറിച്ച് അന്വേഷിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നതെന്ന് ഗാലന്റ് പറയുന്നു.