വേനല്‍ക്കാല വൈദ്യുതി ഉപഭോഗം; റെക്കോര്‍ഡിട്ട് ആല്‍ബെര്‍ട്ട 

By: 600002 On: Jul 11, 2024, 11:53 AM

 


വേനല്‍ക്കാലം അതിതീവ്രമായതോടെ കാനഡയില്‍ മിക്കയിടങ്ങളിലും താപനില ഉയരുകയാണ്. വെസ്റ്റേണ്‍ കാനഡ പ്രവിശ്യകളില്‍ ഉള്‍പ്പെടെ ഉഷ്ണതരംഗവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വെസ്റ്റേണ്‍ കാനഡയില്‍ ചൊവ്വാഴ്ചയായിരുന്നു ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. അന്ന് ആല്‍ബെര്‍ട്ടയില്‍ വൈദ്യുതി ഉപഭോഗവും റെക്കോര്‍ഡ് ഉയരത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ചൂട് അധികമായതിനാല്‍ എയര്‍കണ്ടീഷണറുകളും ഫാനുകളും കൂടുതലായി ആളുകള്‍ ഉപയോഗിച്ചതായി ആല്‍ബെര്‍ട്ട ഇലക്ട്രിക് സിസ്റ്റംസ് ഓപ്പറേറ്റര്‍(AESO)  പറയുന്നു. ബുധനാഴ്ച ആല്‍ബെര്‍ട്ടയിലെ ജനങ്ങള്‍ 11,820 മെഗാവാട്ട് വൈദ്യുതി ഉപയോഗിച്ചതായി AESO അറിയിച്ചു. 2021 ജൂണ്‍ 29 ന് സ്ഥാപിച്ച 11,721 മെഗാവാട്ടായിരുന്നു മുന്‍ വേനല്‍ക്കാല റെക്കോര്‍ഡ്.