ഡാളസ് മാർത്തോമ്മാ ചർച്ച് വാർഷിക കൺവെൻഷൻ ജൂലൈ 12 മുതൽ, ഡോ. വിനോ ജെ. ഡാനിയേൽ മുഖ്യ പ്രഭാഷകൻ

By: 600084 On: Jul 10, 2024, 4:32 PM

പി പി ചെറിയാൻ, ഡാളസ് 

ഡാളസ്(കരോൾട്ടൺ): ഡാളസിലെ മാർത്തോമ്മാ ചർച്ച്, കരോൾട്ടൺ വാർഷിക കൺവെൻഷൻ ജൂലൈ 12 മുതൽ 14  വരെ പള്ളിയിൽ വെച്ച് നടക്കുന്നതാണ്.

സുവിശേഷ പ്രാസംഗീകനും കാർഡിയോളോജിസ്റ്റുമായ ഡോ. വിനോ ജെ. ഡാനിയേൽ മുഖ്യ പ്രഭാഷണം നടത്തും. ജൂലൈ 12,13 14 തീയതികളിൽ വൈകീട്ട് 630 മുതൽ ഗാന ശുശ്രുഷയോടെ കൺവെൻഷൻ ആരംഭിക്കും. ജൂലൈ 13 ശനിയാഴ്ച ഉച്ചതിരിഞ്ഞു 3:00 നു ചേരുന്ന യുവജന സെഷനിൽ ബൈബിൾ ഭാഗം: 1 തിമൊഥെയൊസ് 6:12 വരെ യുള്ള വാഖ്യങ്ങളെ അടിസ്ഥാനമാക്കി "വിശ്വാസത്തിൻ്റെ നല്ല പോരാട്ടം"എന്ന വിഷയത്തെക്കുറിച്ചും പ്രഭാഷണവും ഉണ്ടായിരിക്കുമെന്ന് വികാരി റവ. ഷിബി എബ്രഹാം അറിയിച്ചു.

കൂടുതൽ വിവരങ്ങൾ: ജോസ് വർഗീസ് @469-305-9259| ശ്രീമതി. ട്രീന എബ്രഹാം WWW.MTCD.ORG