സപ്പോര്‍ട്ട് സ്റ്റാഫിന്റെ അഭാവം: അടിയന്തര ശസ്ത്രക്രിയകള്‍ നടത്തുന്നത് പ്രതിസന്ധിയിലെന്ന് ആല്‍ബര്‍ട്ടയിലെ ഡോക്ടര്‍മാര്‍ 

By: 600002 On: Jul 10, 2024, 11:19 AM

 

പ്രവിശ്യയില്‍ സപ്പോര്‍ട്ട് സ്റ്റാഫുകളുടെ അഭാവം മൂലം അടിയന്തര ശസ്ത്രക്രിയകള്‍ നടത്തുന്നതിന് പ്രതിസന്ധി നേരിടുന്നതായി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശസ്ത്രക്രിയാ വിദഗ്ധര്‍ ഉണ്ടെങ്കില്‍പ്പോലും ശസ്ത്രക്രിയകളിലെ അവശ്യജോലികളില്‍ സഹായിക്കാന്‍ മതിയായ സ്റ്റാഫുകളെ ലഭിക്കാത്തത് വെല്ലുവിളി സൃഷ്ടിക്കുന്നതായി ആല്‍ബെര്‍ട്ട മെഡിക്കല്‍ അസോസിയേഷന്‍(എഎംഎ) പറഞ്ഞു. 

ജീവനക്കാരുടെ അഭാവം മൂലം രോഗികളെ ആംബുലന്‍സില്‍ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് എഎംഎ വ്യക്തമാക്കി. റെസിഡന്റ് ഫിസിഷ്യന്മാര്‍, ക്ലിനിക്കല്‍ അസിസ്റ്റന്റ്‌സ്, നഴ്‌സ് പ്രാക്ടീഷണര്‍മാര്‍ തുടങ്ങിയ സര്‍ജിക്കല്‍ ടീമിനൊപ്പം പ്രവര്‍ത്തിക്കുന്ന ഒന്നാം നിര സപ്പോര്‍ട്ട് സ്റ്റാഫിന്റെ അഭാവമാണ് പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.