ആല്‍ബെര്‍ട്ടയില്‍ ചൂടേറിയ ദിവസങ്ങള്‍; ഈയാഴ്ച  കനത്ത ചൂട്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും

By: 600002 On: Jul 10, 2024, 9:02 AM

 


ഈയാഴ്ച ആല്‍ബെര്‍ട്ട ചൂടേറിയ ദിവസങ്ങളിലൂടെയാണ് കടന്നുപോവുകയെന്ന് എണ്‍വയോണ്‍മെന്റ് കാനഡ. ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്ന ദിവസങ്ങള്‍. പ്രവിശ്യയില്‍ ചിലയിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജാസ്പര്‍ ഏരിയ ഒഴികെ ആല്‍ബെര്‍ട്ടയിലെ മിക്കവാറും എല്ലായിടത്തും ചൊവ്വാഴ്ച രാവിലെ വരെ ഹീറ്റ് വാണിംഗ് നല്‍കിയിട്ടുണ്ടായിരുന്നു. 

എഡ്മന്റണില്‍ താപനില ബുധനാഴ്ച 36 ഡിഗ്രി സെല്‍ഷ്യസും കാല്‍ഗറിയില്‍ 33 ഡിഗ്രി സെല്‍ഷ്യസിലേക്കും ഉയരുമെന്നാണ് പ്രവചനം. തെക്ക് ഭാഗത്തുള്ള പ്രദേശങ്ങളിലാണ് ചൂട് ഏറ്റവുമധികം അനുഭവപ്പെടുക. മെഡിസിന്‍ ഹാറ്റില്‍ 37 ഡിഗ്രി സെല്‍ഷ്യസ്, ലെത്ത്ബ്രിഡ്ജില്‍ 36 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് താപനില പ്രവചിക്കുന്നത്. വെസ്റ്റേണ്‍ കാനഡയില്‍ മറ്റ് ഭാഗങ്ങളിലും താപനില ഉയരുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. ബ്രിട്ടീഷ് കൊളംബിയയില്‍ ചിലയിടങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.