കത്തുന്ന വെയിലിലും കാല്‍ഗറി സ്റ്റാംപീഡില്‍ റെക്കോര്‍ഡ് ബ്രേക്കിംഗ് ജനത്തിരക്ക്; ഞായറാഴ്ച എത്തിയത് 500,000 ത്തിലധികം ആളുകള്‍ 

By: 600002 On: Jul 9, 2024, 11:23 AM

 


കാല്‍ഗറി നഗരത്തെ കൈയടക്കി സ്റ്റാംപീഡിനെത്തിയ ജനങ്ങള്‍. പൊള്ളുന്ന ചൂടിനെപോലും വകവയ്ക്കാതെ ഞായറാഴ്ച ടിം ഹോര്‍ട്ടണ്‍സ് ഫാമിലി ഡേയ്ക്ക് എത്തിച്ചേര്‍ന്നത് റെക്കോര്‍ഡ് ആളുകളാണ്. ഫാമിലി ഡേയിലും പാന്‍കേക്ക് ബ്രേക്ക്ഫാസ്റ്റിനുമായി 11 മണിക്ക് മുമ്പ് സൗജന്യ പ്രവേശനം മൈതാനത്തേക്ക് അനുവദിച്ചിരുന്നു. ഈ സമയത്ത് മുന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന നിലയിലാണ് ആളുകളുടെ സാന്നിധ്യം ഉണ്ടായത്. വാരാന്ത്യത്തില്‍ ആകെ 538,807 ആളുകളാണ് മൈതാനത്തേക്ക് ഇരച്ചെത്തിയത്. 

വര്‍ണാഭമായ ഫ്‌ളോട്ടുകള്‍ കടന്നുപോകുന്നത് കാണാന്‍ നഗരത്തിലെ തെരുവുകളില്‍ 350,000 കാണികള്‍ എത്തിയെന്നാണ് കണക്ക്. വാര്‍ഷിക പരേഡ് കാണാന്‍ ഈ വര്‍ഷമാണ് ഇത്രയധികം ആളുകള്‍ നഗരത്തിലെത്തിയത്. ആല്‍ബെര്‍ട്ട് ഷോട്ട് ഷോ ഹാര്‍ട്ട്‌ലാന്‍ഡിലെ ക്രിസ് പോട്ടര്‍, ആംബര്‍ മാര്‍ഷല്‍, ഷോണ്‍ ജോണ്‍സ്റ്റണ്‍ എന്നിവരുള്‍പ്പെടെയുള്ള മൂന്ന് സെലിബ്രിറ്റി ജഡ്ജിമാരാണ് പരേഡിലെ മികച്ച പ്രകടനം തെരഞ്ഞെടുത്തത്.