ഗാസയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ: 40 പലസ്തീൻകാർ കൊല്ലപ്പെട്ടു

By: 600007 On: Jul 9, 2024, 11:01 AM

 

ജറുസലം: വെടിനിർത്തൽ ചർച്ചാനടപടികൾ പുരോഗമിക്കുന്നതിനിടെ, ഇസ്രയേൽ ടാങ്കുകൾ വീണ്ടും ഗാസ സിറ്റിയിൽ പ്രവേശിച്ചു. രാത്രി മുഴുവനും നീണ്ട ബോംബാക്രമണത്തിനുശേഷമാണിത്. മേഖലയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ സൈന്യം മുന്നറിയിപ്പു നൽകിയതോടെ ആയിരങ്ങൾ പലായനം ചെയ്തു. 24 മണിക്കൂറിനിടെ 40 പലസ്തീൻകാർ കൊല്ലപ്പെട്ടു.