എല്‍സിബിഒ ജീവനക്കാരുടെ സമരം: ഒന്റാരിയോയില്‍  മദ്യം വില്‍ക്കുന്ന മറ്റ് റീട്ടെയ്‌ലര്‍മാരെ ഉള്‍പ്പെടുത്തി മാപ്പ് അവതരിപ്പിച്ച് പ്രീമിയര്‍ ഡഗ് ഫോര്‍ഡ് 

By: 600002 On: Jul 9, 2024, 10:37 AM


ലിക്കര്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഓഫ് ഒന്റാരിയോ(LCB) യുടെ സമരം തുടരുന്നതിനാല്‍ മദ്യം വില്‍ക്കുന്ന മറ്റ് റീട്ടെയ്‌ലര്‍മാര്‍, പ്രാദേശിക മദ്യ നിര്‍മാതാക്കള്‍ എന്നിവരെ പരിചയപ്പെടുത്തി പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. റീട്ടെയ്‌ലര്‍മാരില്‍ ആയിരത്തിലധികം പ്രാദേശിക ഒന്റാരിയോ ബ്രൂവറികള്‍, വൈനറികള്‍, വൈന്‍ ഷോപ്പുകള്‍, ഡിസ്റ്റിലറികള്‍, കൂടാതെ എല്‍സിബിഒ കണ്‍വീനിയന്‍സ് ഔട്ട്‌ലെറ്റുകള്‍, ബിയര്‍ സ്റ്റോര്‍, ലൈസന്‍സുള്ള ഗ്രോസറി സ്‌റ്റോറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 

ബിയര്‍, വൈന്‍, സൈഡര്‍, സ്പിരിറ്റ് അല്ലെങ്കില്‍ റെഡി-ടു-ഡ്രിങ്ക് പാനീയങ്ങള്‍ വില്‍ക്കുന്ന സ്ഥലം കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനായി ഓണ്‍ലൈന്‍ മാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ലൈസന്‍സുള്ള ഗ്രോസറി സ്‌റ്റോറുകളിലേക്കും കണ്‍വീനിയന്‍സ് സ്‌റ്റോറുകളിലേക്കും മദ്യ വില്‍പ്പന വ്യാപിപ്പിക്കുന്നതിനാല്‍ മാപ്പ് പതിവായി അപ്‌ഡേറ്റ് ചെയ്യുമെന്ന് പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചു. 

പ്രവിശ്യയുടെ കണക്കനുസരിച്ച്, നിലവില്‍ 628 വൈനറികളും വൈനറി റീട്ടെയ്ല്‍ സ്റ്റോറുകളും 82 ഡിസ്റ്റിലറി റീട്ടെയ്ല്‍ സ്‌റ്റോറുകളും 373 ബ്രൂവറികളും 448 ഗ്രോസറി സ്‌റ്റോറുകളും 389 എല്‍സിബിഒ കണ്‍വീനിയന്‍സ് ഔട്ട്‌ലെറ്റുകളും 400 ല്‍ അധികം ബിയര്‍ സ്‌റ്റോര്‍ ലൊക്കേഷനുകളും മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.